മാന്നാർ:പ്രളയബാധിതരെ സഹായിക്കാൻ ചെന്നിത്തല മഹാത്മ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിലെ അംഗങ്ങളും രംഗത്ത്. വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സമാഹരിച്ച അരി, ആട്ട, പലചരക്ക് സാധനങ്ങൾ, സോപ്പ്, ബഡ്ഷീറ്റ്, പായ, പേസ്റ്റ്, വെള്ളം, സാനിട്ടറി ഐറ്റങ്ങൾ തുടങ്ങിയവയാണ് ദുരിതബാധിതർക്ക് കൈമാറിയത്.
സ്‌കൂൾ പിടിഐ പ്രസിഡന്റ് കെ സുരേഷ്‌കുമാറിന്റെ കൈയിൽ നിന്ന് പഞ്ചായത്തംഗം സാം വർഗീസ് ഉത്പന്നങ്ങൾ ഏറ്റുവാങ്ങി. സ്‌കൂൾ മാനേജർ ഗോപി മോഹനൻ, പ്രിൻസിപ്പൽ ഡോ. എസ് രമാദേവി, എച്ച്എം മറിയാമ്മ ഉമ്മൻ, യൂ ആര്യ, എസ് അശ്വതി, അനിതാ രാജൻ, രജനി എന്നിവർ പങ്കെടുത്തു.