accident


മാരാരിക്കുളം: വാഹനാപകടത്തിൽ പരിക്കേ​റ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.മണ്ണഞ്ചേരി പഞ്ചായത്ത് 12 ാം വാർഡിൽ കുന്നേ വെളിവീട്ടിൽ സി.വി.തിലകൻ (67)ആണ് മരിച്ചത്.കഴിഞ്ഞ മാസം 10 ന് കൂ​റ്റുവേലി റോഡിലായിരുന്നു അപകടം.തലയ്ക്ക് ഗുരുതരമായി പരിക്കേ​റ്റ തിലകൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഭാര്യ: മീനാക്ഷി.മക്കൾ:സിന്ധു,സന്ധ്യ.മരുമക്കൾ:രമേശ് ബാബു, സലിമോൻ.