തുറവൂർ: പറയകാട് ശ്രീനാരായണ ആർട്ട്സ് ആൻഡ് സോഷ്യൽ കൾച്ചറൽ ഓർഗനൈസേഷന്റെ (സാസ്കോ) പുതിയ ഓഫീസ് നാലുകുളങ്ങരയിൽ പറയകാട് നാലുകുളങ്ങര ദേവസ്വം പ്രസിഡന്റ് എൻ. ദയാനന്ദൻ ഉദ്ഘാടനം ചെയ്തു. സാസ്കോ രക്ഷാധികാരി സിദ്ധാർത്ഥൻ കൊല്ലശേരി, പ്രസിഡന്റ് മുജീബ് തുടങ്ങിയവർ പങ്കെടുത്തു.