a

മാവേലിക്കര: വീടിനോടു ചേർന്ന പറമ്പിലെ മരം വെട്ടുന്നതിനിടെ ശിഖരം തലയിൽ വീണു പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. കൊച്ചിക്കൽ മണപ്പുറത്ത് തെക്കതിൽ പരേതനായ കുഞ്ചന്റെ മകൻ ഗോപി (65) ആണ് മരിച്ചത്. വടം വലിക്കുമ്പോൾ തെന്നിവീണ ഗോപിയുടെ തലയിൽ ശിഖരം വീഴുകയായിരുന്നു. ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. മാവേലിക്കര ജില്ലാ ആശുപത്രിയിലും തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ഗോമതി. മക്കൾ: ഗോപിക, ഗോപൻ. മരുമകൾ: ജ്യോതി