tv-r

തുറവൂർ: വീടിന്റെ അറ്റകുറ്ജപ്പണിക്ക് അനുവദിച്ച പണം കൈക്കലാക്കിയെന്ന പരാതിയിൽ പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റിനും ഡ്രൈവർക്കും എതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു: പട്ടണക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ പുഷ്പത്തറ വീട്ടിൽ മോഹനൻ ചേർത്തല ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്രേറ്റ് കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് ഇരുവർക്കുമെതിരെ പട്ടണക്കാട് പൊലീസ് കേസെടുത്തത്.

വീടിന്റെ അറ്റകുറ്റപ്പണികൾക്കായി നൽകിയ പതിനായിരം രൂപ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രമോദും ഡ്രൈവർ മാർട്ടിനും ചേർന്ന് കൈക്കലാക്കിയയെന്നാണ് മോഹനന്റെ പരാതി: .പണം കൈപ്പറ്റി അഞ്ച് മാസങ്ങൾക്കു ശേഷം കോൺഗ്രസ് പ്രക്ഷോഭമാരംഭിച്ചതിനെ തുടർന്നാണ് തുക ട്രഷറിയിൽ അടച്ചതത്രെ. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു പഞ്ചായത്തു കമ്മിറ്റി ഉടൻ വിളിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടി.എച്ച്.സലാം, മണ്ഡലം പ്രസിഡന്റ് പി.എം.രാജേന്ദ്രബാബു, ആർ.ഡി.രാധാകൃഷ്ണൻ, വി.എം.ധർമ്മജൻ ,എസ്.സഹീർ, അബ്ദുൽ സത്താർ, കെ.എസ്. ജയനാഥ്,പ്രശോഭൻ എന്നിവർ നേതൃത്വം നൽകി.