എടത്വ : നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിടിച്ച് തകർത്തു. കാറോടിച്ചിരുനന് വീട്ടമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഞായറാഴ്ച വെളുപ്പിന് 5.30ഓടെ തലവടി വെള്ളക്കിണറിന് സമീപമുള്ള 11 കെ.വി വൈദ്യുതി പോസ്റ്റ് ആണ് തകർന്നത്. അടൂർ മണിക്കാല മാംകൂട്ടത്തിൽ ഏബ്രാഹിമിന്റെ ഭാര്യ ബിനി ജി വർഗീസ് ആണ് കാർ ഓടിച്ചിരുന്നത് . ഇവർ എറണാകുളത്തു നിന്നും അടൂരിലേക്ക് പോവുകയായിരുന്നു . വാഹനത്തിൽ ഇവർ മാത്രമേ ഉണ്ടായിരുന്നള്ളൂ.