photo

ചേർത്തല : ദുരിതാശ്വാസ ക്യാമ്പുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളുണ്ടാകണമെന്നും കേന്ദ്ര,സംസ്ഥാന ഫണ്ടുകൾ ഇതിനായി വിനിയോഗിക്കണമെന്നും എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ എസ്.ടി.കമ്മ്യൂണി​റ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡി.സി.സി പ്രസിഡന്റ് എം.ലിജു,എ.എ.ഷുക്കൂർ,എസ്.ശരത്,സി.കെ.ഷാജിമോഹൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ,സി.ഡി.ശങ്കർ,ബി.ഭാസി എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.