photo

മാരാരിക്കുളം:വലിയ കലവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിക്കുന്ന ദേവസ്വം ഓഫീസിന്റെ ശിലാസ്ഥാപനം ഇന്ന് ഉച്ചയ്ക്ക് 12.30ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.പത്മകുമാർ നിർവഹിക്കും.പതിറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിൽ പുതുജീവൻ പകർന്ന് നിരവധി വികസ പ്രവർത്തനങ്ങളാണ് പുതിയ ഉപദേശക സമിതി നടത്തി വരുന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ ഉള്ള 1268 ക്ഷേത്രങ്ങളിൽ സ്വയംപര്യാപ്തയുള്ള ക്ഷേത്രങ്ങളിലൊന്നാണ് കലവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.2018 ഡിസംബറിലാണ് പുതിയ ഉപദേശക സമിതി സ്ഥാനമേ​റ്റെടുത്തത്.കൊടിയേ​റ്റ് ഉത്സവം നടത്തി വരവ് ചിലവ് കണക്കുകൾ 21 ദിവസത്തിനിടെ പൊതുയോഗം വിളിച്ച് ചേർത്ത് അംഗീകരിച്ചിരുന്നു.ദേവസ്വം ബോർഡിന്റെ സഹായങ്ങൾ പരമാവധി ലഭ്യമാക്കി കാലങ്ങളായുള്ള വികസന മുരടിപ്പ് മാറ്റുകയാണ് ലക്ഷ്യമെന്ന് ഉപദേശക സമിതി പ്രസിഡന്റ് വി.ചന്ദ്രഹാസൻ പറഞ്ഞു.

ദേശീയപാതയോരത്ത് നിരവധി വികസന സാദ്ധ്യതകളുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.ഇതിന്റെ ആദ്യ പടിയായി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ് ക്ഷേത്രത്തിൽ എത്തി യോഗം കൂടിയിരുന്നു.പ്രാഥമിക പ്രവർത്തനങ്ങൾക്കായി 2.30 ലക്ഷം രൂപ അനുവദിച്ചു.പുതിയ ഓഫീസിന്റെ നിർമ്മാണം 90 ദിവസത്തിനകം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഉപദേശക സമിതി. ക്ഷേത്രത്തിന് സമീപത്തായി സദ്യാലയം നിർമ്മിക്കുന്നതിനുള്ള പ്രരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി ധനമന്ത്റി ഡോ.തോമസ് ഐസകിന്റെ നിർദ്ദേശാനുസരണം ഉപദേശക സമിതി അംഗങ്ങൾ ദേവസ്വം മന്ത്റി കടകംപള്ളി സുരേന്ദ്രന് നിവേദനം നൽകി.ദേശീയപാതയിൽ നിന്ന് കിഴക്കോട്ടുള്ള വഴി 3.5 മീ​റ്റർ വീതിയിൽ ഇന്റർലോക്ക് കട്ട നിരത്തുന്നതിനുള്ള നടപടികളും തീരുമാനിച്ചിട്ടുണ്ട്.

വലിയ കലവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽഇന്ന്

ഭാഗവത സപ്താഹ യജ്ഞം:രുക്മിണി സ്വയംവരം രാവിലെ രാവിലെ 11ന്,ശിലാസ്ഥാപനം ഉച്ചയ്ക്ക് 12.30ന്,ദീപാരാധന,ഭജന വൈകിട്ട് 6.30ന്,നാടകം രാത്രി 8.30ന്