flood-relief

മാന്നാർ: മാന്നാറിൽ നിന്നും മലബാറിലേക്ക്‌ സഹായവുമായി മാന്നാർ റെസ്ക്യൂ വിംഗ്‌ 24×7 സമാഹരിച്ച വിഭവങ്ങളുമായി വാഹനം പുറപ്പെട്ടു. മാന്നാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രമോദ്‌ കണ്ണാടിശ്ശേരിൽ, കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്‌, ഗ്രാമ പഞ്ചായത്തംഗം പി.എൻ ശെൽവരാജ്‌ എന്നിവർ ചേർന്ന് ഫ്ലാഫ്‌ ഓഫ്‌ ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷൈനാ നവാസ്‌, ഗ്രാമ പഞ്ചായത്തംഗങ്ങളായ ചാക്കോ കയ്യത്ര, അജീഷ്‌ കോടാകേരിൽ, കലാധരൻ കൈലാസം, സജി കുട്ടപ്പൻ, സുധീർ എലവൺസ്‌, ബഷീർ പാലക്കീഴിൽ, ശോഭനാമ്മ കെ.ഒ, ബീനാ മാത്യു, അബ്ദുൽ ബാരി, സബീർ, ലിഥിൻ തുടങ്ങിയവർ സംസാരിച്ചു.