അരൂർ അരൂർ പെയിൻ ആൻഡ് പാലിയേറ്റീവ് (ആപ്) കെയർ കോടംതുരുത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീൽചെയർ വിതരണം ചെയ്തു.പഞ്ചായത്ത് പത്താം വാർഡിലെ കിടപ്പുരോഗി ചാണാതറയിൽ മേരിക്ക് എ .എം ആരിഫ് എം.പി വീൽചെയർ കൈമാറി. ആപ് കെയർ സെക്രട്ടറി സി എം അബ്ദുൽ സലാം, ഖജാൻജി ജി വേണുഗോപാൽ,ആർ അശോകൻ, എ ഉദയൻ, ആർ രജികുമാർ, വി ആർ അജിത്‌കുമാർ, കെ ജി വക്കച്ചൻ, സി ടി സുരേന്ദ്രൻ, പി ബി ആശാലത എന്നിവർ പങ്കെടുത്തു