എടത്വാ: ചാലിൽവീണ കുട്ടിയെ രക്ഷപെടുത്തിയ പത്താം ക്ലാസുകാരനെ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പൊന്നാട അണിയിച്ച് അനുമോദിച്ചു.. തലവടി ഷാപ്പുപടി ജംഗ്ഷന് സമീപം പതിനെട്ടാംപറമ്പിൽ സുധീഷിന്റെ മകനും, കാവുംഭാഗം ഗവ. സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയുമായ അഭിജിത്തിനെയാണ് തലവടി ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥിയും, ഷാപ്പുപടി വാലയിൽപറമ്പിൽ സുരേഷിന്റെ മകനുമായ സംഗീത് കുമാർ രക്ഷപെടുത്തിയത്. തലവടിയിലെ ഒരുപൊതുചടങ്ങിൽ പങ്കെടുക്കാനെത്തിയ കുമ്മനം രാജശേഖരൻ മാധ്യമ വാർത്തയെ തുടർന്ന് സംഗീത് കുമാറിനെ തേടിയെത്തി അനുമോദിക്കുകയായിരുന്നു.പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, കെ. ബിജു, രതീഷ് കുമാർ, പ്രഭരാജ്, പ്രശാന്ത് വേമ്പന, ഹരികുമാർ എന്നിവർ പങ്കെടുത്തു.