photo

ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിൽ യൂത്ത് മൂവ്‌മെന്റ് ഭരണസമിതി പുനസംഘടിപ്പിച്ചു
പ്രസിഡന്റായി ജെ.പി വനോദിനെയും സെക്രട്ടറിയായി അജയൻ പറയകാടിനെയും തിരഞ്ഞെടുത്തു.സജേഷ് നന്ത്യാട്ട്,അഖിൽഅപ്പുക്കുട്ടൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.ഷിജു പെരുമ്പളം റെജി പുത്തൻചന്ത എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.കേന്ദ്രസമിതി അംഗങ്ങളായി കെ.എസ്.മനോജ്,രാജേഷ് വയലാർ,ബൈജു ഗോകുലം എന്നിവരേയും കൗൺസിലർമാരായി പ്രിൻസ് മോൻ,സുജീഷ് മഹേശ്വരി,സൈജു വട്ടക്കര,ഷാബുഗോപാൽ,ശ്രീകാന്ത്,മനുലാൽ,എൻ.ഷിബു,ശ്രീധിൽ എം.ശശിധരൻ,ശ്യാംകുമാർ,മിനേഷ്,രാജു ഇടത്തിൽ എന്നിവരെയും തെരഞ്ഞെടുത്തു.

ചേർത്തല യൂണിയൻ ഹാളിൽ ചേർന്ന യോഗം യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അനിൽ ഇന്ദീവരം,ബൈജു അറുകുഴി,യൂണിയൻ കൗൺസിലർമാരായ പി.വിനോദ്,കെ.എം.മണിലാൽ,ടി.സത്യൻ എന്നിവർ സംസാരിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികമാർ സ്വാഗതവും ജെ.പി.വിനോദ് നന്ദിയും പറഞ്ഞു.