ചേർത്തല: വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ചേർത്തല സൗത്ത് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു.പ്രബോധിക എന്ന പേരിൽ നടത്തിയ പരിശീലനകളരിയിൽ കേരളത്തിലെ വിവിധനാടൻ കലാകാരന്മാർ ക്ലാസെടുത്തു.സിനിമാതാരം അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ.കെ.ലൈലാസ് സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ഷൈനി ജോസഫ്,കൺവീനർ ബിന്ദു എന്നിവർ സംസാരിച്ചു.
ഉദയൻ കുണ്ടംകുഴി,പിന്നണി ഗായകനും സംഗീതസംവിധായകനുമായ ബിനു ആനന്ദ്,
നാടക പരിശീലകനായ പ്രബലൻ,യോഗ പരിശീലക ഗീത മണിലാൽ,നാടൻപാട്ട് കലാകാരൻ സംഗീത് എന്നിവർ ക്ലാസുകൾ നയിച്ചു. കലോത്സവ വേദികളിൽ മുന്നിലെത്താനുള്ള ശ്രമങ്ങളുടെ ആദ്യപടിയാണിതെന്ന് പ്രിൻസിപ്പൽ ഡോ.കെ.ലൈലാസ് പറഞ്ഞു.