tv-r

അരൂർ: പ്രളയബാധിതർക്ക് കൈത്താങ്ങായി അരൂർ ഗ്രാമപഞ്ചായത്ത്. മലബാറിലെ ദുരിതബാധിത മേഖലകളിൽ വിതരണം ചെയ്യാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ വിവിധ പ്രദേശങ്ങളിൽ നിന്നും സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറാനായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ എത്തിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ ഫ്ലാഗ് ഒഫ് ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എ.അലക്സ്, പഞ്ചായത്ത് അംഗങ്ങളായ സി.കെ.പുഷ്പൻ, പത്മകുമാർ, മോളി ജസ്റ്റിൻ, സീനാ അരവിന്ദൻ ,സെക്രട്ടറി ജയറാം നായിക്ക് എന്നിവർ സംസാരിച്ചു.