tv-r

അരൂർ: അരൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ തേയില കമ്പനിക്കു സമീപം വാണി വില്ലയിൽ പത്മകുമാരിയുടെ വീട് കാറ്റിലും മഴയിലും പെട്ട് തകർന്നു. രണ്ടു മുറിയും അടുക്കളയും അടങ്ങുന്ന വീടിന്റെ ഒരു മുറിയുടെ മേൽക്കൂര പൂർണ്ണമായും തകർന്നിട്ടുണ്ട്. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസിക്കുന്ന പത്മകുമാരി ശബ്ദം കേട്ടയുടൻ പുറത്തേക്കോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.