aa

പൂച്ചാക്കൽ: ഹൈമാസ്റ്റ് ലൈറ്റ് തെളിയിക്കാത്തതിനെതിരെ റാന്തൽ വിളക്ക് തെളിയിച്ച് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. പൂച്ചാക്കൽ ഇലക്ട്രിസിറ്റി ജംഗ്ഷനിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റാണ് കഴിഞ്ഞ ഒരു വർഷമായി തെളിയാത്തത്. നിയോജക മണ്ഡലം പ്രസിഡന്റ് എസ്.രാജേഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. വി.ബിജുലാൽ അദ്ധ്യക്ഷത വഹിച്ചു. ബേബി ചാക്കോ, എസ്. സതീഷ് , റഫീഖ്, ഷാജി കരീച്ചിറ, ബിജു ഓണാവേലി, പി. ഉണ്ണിക്കൃഷ്ണൻ, സുരേഷ്, അഷ്റഫ് , അൻസിൽ തുടങ്ങിയവർ നേതൃത്വം നൽകി.