ചേർത്തല: സെന്റ് മൈക്കിൾസ് കോളേജ് സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സെസ്റ്റ്, നേച്ചർ ക്ലബ്, ബേർഡ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ ഫലവൃക്ഷ തോട്ടം ആരംഭിച്ചു. ഫല വൃക്ഷങ്ങൾ മഹീന്ദ്ര കമ്പനിയാണ് കോളേജിന് നൽകിയത്. കാമ്പസിൽ ജൈവ സമൃദ്ധി വളർത്തുക, പക്ഷികൾക്കും മറ്റുമുള്ള ആവാസ വ്യവസ്ഥ പരിരക്ഷിക്കുക, കുട്ടികൾക്ക് പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള പ്രതിബദ്ധത വളർത്തു എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ.വി.മാത്യു, മഹീന്ദ്ര കമ്പനി സ്റ്റേറ്റ് എച്ച്.ആർ മാനേജർ തോംസൺ ജോസഫ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫ.കെ.ആനി ജോസ്, ഡോ.പി.ജെ.ആന്റണി, ജയദേവ് മേനോൻ, യദുകൃഷ്ണൻ എന്നിവർ പങ്കെടുത്തു.