gas

ചാരുംമൂട്: പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതി പ്രകാരം നൂറനാട് തത്തംമുന്ന വാർഡിലെ നാലു ഗുണഭോക്താക്കൾക്ക് കൈമാറി. ബി.ജെ.പി തത്തംമുന്ന വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ ഗ്യാസ് കണക്ഷൻ കൈമാറി​. ബൂത്ത് പ്രസിഡന്റ് മധുസൂദനൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ച യോഗം ബി​. ജെ.പി​ മണ്ഡലം കമ്മിറ്റിയംഗം കെ.ആർ. പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ടി.എം. വാസുദേവൻപിള്ള,എൻ.ആർ. ഐ.സെൽ മണ്ഡലം കൺവീനർ അശോക് ബാബു, ബിജെപി പഞ്ചായത്ത് സെക്രട്ടറി പരമേശ്വരൻപിള്ള,യുവമോർച്ച പഞ്ചായത്ത് സെക്രട്ടറി ആർ.രാഹുൽ, തുളസി തുടങ്ങിയവർ സംസാരിച്ചു.