പല്ലന : സി.പി.ഐ പല്ലന ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദ്യകാല സി.പി.ഐ നേതാവ് ആർ.തങ്കപ്പന്റെ ഒന്നാംചരമവാർഷികാചരണം നടന്നു. അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സി.വി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.ഷാജഹാൻ, കെ.കാർത്തികേയൻ, എം.മുസ്തഫ, ഡി.അനീഷ്, സി.സാബു എന്നിവർ സംസാരിച്ചു. രാവിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും നടന്നു.