a

മാവേലിക്കര: ഇന്നലെ പെയ്ത ശക്തമായ മഴയിൽ കുറത്തികാട് ജംഗ്ഷനിലെ പത്തോളം കടകളിൽ വെള്ളം കയറി. ജംഗ്ഷനിലെ കലിങ്ക് അടച്ചതാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുവാനും കടകളിൽ വെള്ളം കയറുവാനും കാരണം. ബാബു ടെക്സ്റ്റയിൽസ്, ടോപ്പ്സ് മൊബൈൽസ്, രാജീസ് സ്റ്റോഴ്സ്, ശക്തി മെഡിക്കൽസ്, അനുഗ്രഹാസ് ജൂവലറി എന്നീ കടകളുടെ അകത്തേക്കും വെള്ളം കയറി. കോട്ടമുക്ക് റോഡിലെ ബസ് സ്റ്റോപ്പിന് സമീപത്തെ കലിങ്കാണ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മെറ്റൽ നിരത്തി അടച്ചത്. കടകളിൽ വെള്ളം കയറിയതിനെത്തുടർന്ന് വ്യാപാരികൾ കറ്റാനത്തെ പൊതുമരാമത് ഓഫീസിലെത്തി പരാതി നൽകിയെങ്കിലും ജംഗ്ഷനിൽ രേഖമുലം കലുങ്കില്ലെന്ന നിവപാടാണ് അധികൃതർ സ്വീകരിച്ചത്. കലിങ്കും ഓടയും പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്കും കളക്ടർക്കും പരാതി നൽകുമെന്ന് വ്യാപരികൾ പറഞ്ഞു.