a

കിഫ്ബി പദ്ധതിക്ക് അംഗീകാരം

മാവേലിക്കര: ജില്ല ആശുപത്രിയിൽ 7 നിലകളുള്ള ആധുനിക ബ്ലോക്ക് നിർമ്മിക്കാൻ കിഫ്ബിയുടെ അംഗീകാരം. 102.8 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയിരിക്കുന്നത്. 132 കോടിയുടെ പദ്ധതിയിൽ ആദ്യഘട്ടമായാണ് കിഫ്ബി ബോർഡ് 102.8 കോടി രൂപയുടെ ഭരണാനുമതി നൽകിയത്. ശേഷിക്കുന്ന 29.06 കോടി മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി വകയിരുത്തിയിട്ടുള്ളതാണ്. ഇത് രണ്ടാംഘട്ടമായി പരിഗണിക്കും.
22,469 സ്ക്വയമീറ്ററുള്ള കെട്ടിടത്തിന്റെ സിവിൽ വർക്കിന് മാത്രമായി 76 കോടി 51 ലക്ഷമാണ് വകയിരുത്തിയിട്ടുള്ളത്. 11 ഓപ്പറേഷൻ തീയേറ്ററുകളാണ് ഈ ബ്ലോക്കിലുള്ളത്. ഇതിൽ 8 മോഡുലാർ തിയറ്ററുകൾ, 2 ഗൈനക് തീയേറ്ററുകൾ, ഒരു അത്യാഹിത തീയേറ്റർ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 312 കിടക്കകൾക്കുള്ള സൗകര്യമുണ്ടാവും. കൂടാതെ സി.റ്റി, എം.ആർ.ഐ, മാമോഗ്രാം, എക്സ്റേ, ലാബ് കോംപ്ലെക്സ്, 25 കിടക്കകളുള്ള ഐ.സി.യു, എൻ.ഐ.സി.യു സൗകര്യങ്ങളും ഉണ്ടാകും.

132

പദ്ധതിയുടെ ആകെ തുക 132 കോടി

102.8

102.8 കോടി രൂപയുടെ ഭരണാനുമതി