തുറവൂർ: തുറവൂർ - കുമ്പളങ്ങി റോഡിൽ നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിനു സമീപം പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങി. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. മത്സ്യം കയറ്റാനുള്ള പെട്ടികളുമായി പോകുകയായിരുന്നു വാൻ.