മാന്നാർ : പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കായി ചെന്നിത്തല മഹാത്മാ എച്ച്എസ്.എസിലെ വിദ്യാർത്ഥികൾ സമാഹരിച്ച പേനകളും ബുക്കുകളും കൈമാറി. ഓരോ കുട്ടിയും ഓരോ പേനയും ബുക്കും വീതമാണ് നൽകിയത്. ഇവ പി.ടി.എ പ്രസിഡന്റ് കെ സുരേഷ്‌കുമാർ, പ്രിൻസിപ്പൽ ഡോ. എസ് രമാദേവി, ഹെഡ് മിസ്ട്രസ് മറിയാമ്മ ഉമ്മൻ എന്നിവർക്ക് ഏറ്റുവാങ്ങി. ആർ ജയചന്ദ്രൻ, ബിനി സതീശൻ, ജി ഗോപകുമാർ, ദാസൻ, ജി.ജയദേവ്, വി.കൃഷ്ണൻനമ്പൂതിരി എന്നിവർ പങ്കെടുത്തു.