ചേർത്തല: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി മുഹമ്മ കാർമ്മൽ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്. വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച വിഭവങ്ങളുമായുള്ള ആദ്യ വാഹനം പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ ഫ്ലാഗ് ഒഫ് ചെയ്തു. സ്കൂൾ മനേജർ ഫാ.ഗ്രിഗറി പെരുമാലിൽ,പ്രിൻസിപ്പൽ ക്ലാര സൈമൺ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സ്മിത ജേക്കബ്,എസ്.സുനിത,ടി.എസ്.വിഷ്ണു, അലീന ഫ്രാൻസിസ്, സിബി മാത്യു,അക്ഷയ ലക്ഷ്മി,എസ്.സനൂപ്,ജോയി എന്നിവർ പങ്കെടുത്തു.