staffphc

പൂച്ചാക്കൽ: നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേഡ്‌സിന്റെ (എൻ.ക്യു.എ.എസ്) അവാർഡ് ലഭിച്ച സംസ്ഥാനത്തെ 10 ആരോഗ്യ കേന്ദ്രങ്ങളിൽ പാണാവള്ളി പി.എച്ച്.സിയും. കഴിഞ്ഞ ജൂണിലാണ് ആരോഗ്യകേന്ദ്രങ്ങളുടെ മൂല്യനിർണ്ണയം നടത്തിയത്.

രോഗികൾക്കുള്ള സേവനങ്ങൾ, മരുന്നുകളുടെ ലഭ്യത, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ ശിശു ആരോഗ്യം തുടങ്ങിയ എട്ട് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് പരിശോധന നടന്നത്. പാണാവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം 96 ശതമാനം മാർക്ക് നേടി ജില്ലയിൽ ഒന്നാമതായി. കഴിഞ്ഞ വർഷങ്ങളിൽ കായകല്പ അവാർഡും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡും ആശുപത്രി കരസ്ഥമാക്കിയിരുന്നതായി പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കൂടയ്ക്കൽ, മെഡിക്കൽ ഓഫീസർ ഡോ.അരുൺ മിത്ര എന്നിവർ അറിയിച്ചു.