s

കായംകുളം: പുതുപ്പള്ളി വാരണപ്പള്ളി ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുവിന് അനുഭവവേദ്യമായ ശ്രീകൃഷ്ണ ദർശനത്തെ ശ്രീനാരായണ ദിവ്യോത്സവമായി വാരണപ്പള്ളിയിൽ ആഘോഷിച്ചു. ഇന്ന് ശാരദാമഠത്തിലും ആഘോഷങ്ങൾ നടക്കും.

ഇന്നലെ രാവിലെ വാരണപ്പള്ളി ക്ഷേത്രത്തിൽ നടന്ന ദിവ്യോത്സവം രക്ഷാധികാരി പ്രീതിനടേശൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ മോഹൻശങ്കർ അദ്ധ്യക്ഷത വഹിച്ചു.

ഗുരുമന്ദിരത്തിൽ നിന്ന് വാരണപ്പള്ളി കുടുംബകാരണവർ രംഗനാഥപ്പണിക്കർ പ്രോജ്ജ്വലിപ്പിക്കുന്ന ദിവ്യപ്രഭ ക്യാപ്ടൻ എ. സോമരാജൻ ഏറ്റുവാങ്ങി. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കൊല്ലം ശാരദാമഠത്തിലേക്ക് പ്രയാണം ആരംഭിച്ചു. എസ്. വിജയാനന്ദ് ആചാര്യനായി.

ഇന്ന് രാവിലെ 6 മുതൽ കൊല്ലം ശാരദാമഠത്തിൽ ശ്രീനാരായണ ദിവ്യോത്സവവും ശ്രീകൃഷ്ണ ജയന്തി ആഘോഷവും നടക്കും. രാവിലെ 11ന് പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും.