കായംകുളം: ഞക്കനാൽ അനൂപ് ഭവനത്തിൽ അഭിമന്യുവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി ഓച്ചിറ പായിക്കുഴി മോഴുരയ്യത്ത് പ്യാരിയെ (30) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
ഓച്ചിറ വലിയകുളങ്ങരയിൽ രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ, മാതാപിതാക്കളെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കേസ് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ സാമുവൽ, സി.പി.ഒമാരായ ഉഷസ്, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.