അമ്പലപ്പുഴ:വിദ്യാർത്ഥികൾ പഠനത്തോടൊപ്പം കലാ-കായിക - സാംസകാരിക, സാമൂഹ്യ വിഷയങ്ങളിലും മികവു തെളിയിക്കണമെന്ന് എ.എംആരിഫ് എം.പി പറഞ്ഞു. എസ്. എൻ. എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കു മാനേജ്മെന്റും അദ്ധ്യാപക രക്ഷാകർത്തൃസമിതിയും ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ കെട്ടിട നിർമ്മാണത്തിന് 10 ലക്ഷം രൂപ എം.പി ഫണ്ടിൽ നിന്ന്അനുവദിക്കുമെന്നും ആരിഫ് പറഞ്ഞു.
പി .ടി .എ പ്രസിഡന്റ് ഇല്ലിച്ചിറ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.ആർ.കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എസ് മായാദേവി,സ്കൂൾ മാനേജർ എം ടി. മധു, പ്രഭാ രവി, നിജാ അനിൽകുമാർ, ജി.ചന്ദ്രശേഖര കറുപ്പ് ,ജി.ശശികുമാർ.എം.ആർ. പ്രേം ,ടി.വിശ്വപ്രഭ, ആർ.ശ്രീരേഖ, എസ്. അമ്പിളി,കെ.ഉദയഭാനു,ജി.രാജേന്ദ്രൻ എന്നവർ സംസാരിച്ചു.പ്രിൽസിപ്പൽ ഇ. പി.സതീശൻ സ്വാഗതവും, ഹെഡ്മാസ്റ്റർ ബി.സനൽ നന്ദിയും പറഞ്ഞു.