പൂച്ചാക്കൽ: കൊലപാതക ശ്രമത്തിന് സബ് ജയിലിൽ കഴിയുന്ന യുവാവിനെ കാപ്പ ചുമത്തി സെൻട്രൽ ജയിലിലേക്ക് മാറ്റി. പെരുമ്പളം പഞ്ചായത്ത് 12-ാം വാർഡ് പനയ്ക്കൽ വീട്ടിൽ ജാക്സൺ ജയിംസിനെയാണ് (റോക്കി- 23) തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജാക്സൺ പെരുമ്പളം സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആലപ്പുഴ സബ് ജയിലിലായിരുന്നു. പൂച്ചാക്കൽ പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്.