a

മാവേലിക്കര: ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമ ആചാര്യൻ ഗുരു ജ്ഞാനാനന്ദ സ്വാമിയുടെ 80ാമത് ഭരണി തിരുനാൾ ആനന്ദോത്സവം ഗുരുധർമ്മാനന്ദ സേവാസമിതിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. പൊതുസമ്മേളനം സ്പൈസസ് ബോർഡ് ചെയർമാൻ സുഭാഷ് വാസു ഉദ്ഘാടനം ചെയ്തു. സേവാസമിതി പ്രസിഡന്റ് എൻ.ശശീന്ദ്രൻ അദ്ധ്യക്ഷനായി. സാഹിത്യകാരൻ ചുനക്കര ജനാർദ്ദനൻ നായർ മുഖ്യപ്രഭാഷണം നടത്തി. ചെപ്പള്ളിൽ ലേഖാ ബാബുചന്ദ്രൻ രചിച്ച ഭുവനദീപം ഒരാത്മസാക്ഷ്യം എന്ന പുസ്കത്തിന്റെ സർപ്പണം ചടങ്ങിൽ നടത്തി. ശിവബാബു, എസ്.ജയറാം, കണ്ണൻ എന്നിവർ സംസാരിച്ചു. ആശ്രമാധിപതി ഗുരു ജ്ഞാനാനന്ദൻ സ്വാമി ഗുരുമൊഴി നൽകി. സേവാസമിതി ജനറൽ സെക്രട്ടറി അനിൽ.കെ ശിവരാജ് സ്വാഗതവും പ്രേമാനന്ദൻ സ്വാമി നന്ദിയും പറഞ്ഞു. രാവിലെ ഗുരുവന്ദനം, ഹവനം, ഗുരുപൂജ, പ്രാർത്ഥനായജ്ഞം, സമൂഹപ്രാർത്ഥന എന്നിവ നടന്നു. ഉച്ചയ്ക്ക് സമൂഹസദ്യയോടെ ചടങ്ങുകൾ സമാപിച്ചു.