photo

ചേർത്തല: നഗരസഭയിലെ 35 വാർഡുകളിലും വെള്ളപ്പൊക്കത്തെ തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അഞ്ചാം വാർഡിൽ നെടുമ്പ്രക്കാട് എസ്.എൻ.ഡി.പി ഹാളിന് സമീപം അംഗൻവാടി പരിസരത്ത് നടന്ന ശുചീകരണ പ്രവർത്തനം മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നെടുമ്പ്രക്കാട് ആറാം നമ്പർ അംഗൻവാടിയിൽ നടന്ന പരിപാടിയിൽ സി.ഡി.ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ബി.ഭാസി, കൗൺസിലർമാരായ സി.കെ.അജിത്ത്,എ.അരുൺലാൽ, സ്‌നേഹലത,മണിയമ്മ എന്നിവർ സംസാരിച്ചു.