മാന്നാർ : വെള്ളത്തിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കേബിൾ ടി വി ടെക്നിഷ്യൻ മരിച്ചു. കുട്ടനാടൻ കേബിൾ വിഷന്റെ ഫ്രാഞ്ചൈസിയായ തേവേരി സൂര്യ കേബിൾ വിഷനിലെ ടെക്നിഷ്യനായ ബുധനൂർ രാജീവ് ഭവനത്തിൽ പരേതനായ രമണന്റെ മകൻ രാജീവാണ് (33) മരിച്ചത്.
ഇന്നലെ വൈകിട്ട് കേബിൾ ലൈനിലെ അറ്റകുറ്റപ്പണിക്കായി എത്തിയ രാജീവ് തേവേരി ഭാഗത്ത് പാടത്തു കൂടെ നടന്നു നീങ്ങുമ്പോഴാണ് പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റത്. കടപ്ര വൈദ്യുതി ഭവന്റെ കീഴിൽ വരുന്ന ഈ ഭാഗത്ത് വൈദ്യുത കമ്പികൾ അപകടരമായ രീതിയിലാണെന്ന് രണ്ട് ദിവസം മുമ്പേ നാട്ടുകാർ പരാതിപ്പെട്ടിരുന്നതാണ്. നടപടിയെടുക്കാതിരുന്നാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ വൈദ്യുതി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. രാജീവിന്റെ സംസ്കാരം പിന്നീട്. ഭാര്യ:വിധു.മക്കൾ:ആദിത്യൻ,പൊന്നുക്കുട്ടൻ.പുളിക്കീഴ് പൊലീസ് മേൽനടപടിസ്വീകരിച്ചു.