അമ്പലപ്പുഴ. അഷ്ടമിരോഹിണി ആലോഷങ്ങളുടെ ഭാഗമായി അമ്പലപ്പുഴയിൽ നടന്ന ഉറിയടി ഘോഷയാത്ര ഭക്തിസാന്ദ്രമായി. ഇന്നലെ രാവിലെ ഒമ്പതോടെയാണ് ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രത്തിൽ നിന്ന് ഉറിയടി ഘോഷയാത്ര പുറപ്പെട്ടത്. സ്വീകരണങ്ങൾക്കു ശേഷം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. കണ്ണന്റെ പിറന്നാൾ സദ്യയും ക്ഷേത്രത്തിൽ നടന്നു. ഭഗവാന്റെ പിറന്നാൾ ദിനമായ ഇന്നലെ ക്ഷേത്രത്തിൽ ഗരുഡവാഹന എഴുന്നള്ളിപ്പ് ,അഞ്ചു പൂജ ,വിശേഷാൽ നവകം ,ഉണ്ണിയപ്പ നിവേദ്യം ,വിളക്കെഴുന്നള്ളിപ്പ് എന്നി പ്രധാന ചടങ്ങുകൾ നടന്നു.
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കച്ചേരിമുക്കിൽ സംഗമിച്ച് മഹാശോഭാ യാത്രയായാണ് ക്ഷേത്രത്തിൽ എത്തിയത് . പടഹാരം ,ചിറയകം ,കുന്നുമ്മയിൽ നിന്നുള്ള ശോഭായാത്രകൾ തകഴി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു,കൂടാതെ പുന്നപ്രയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ അറുകാട് ശ്രീദേവി ക്ഷേത്രത്തിലാണ് സമാപിച്ചത് .