t

ഹരിപ്പാട്: താലൂക്ക് ആശുപത്രിയിലെ പ്രവേശന കവാടത്തിലെ സ്ലാബ് പൊട്ടിയത് യാത്രക്കാരെ വലയ്ക്കുന്നു. ഓടയ്ക്ക് മുകളിലെ സ്ളാബാണ് പൊട്ടിയത്. ഇതിന്റെ വശത്തുള്ള മറ്റൊരു സ്ളാബ് ഉയർന്നും നിൽക്കുന്നത് അപകടകെണിയാകുന്നു. തിരക്കേറിയ താലൂക്ക് ആശുപത്രിയിൽ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയിലെ സ്ളാബാണ് തകർന്നത്. ഇരുചക്രവാഹനങ്ങൾക്ക് ഇത് ഏറെ അപകടമുണ്ടാക്കുന്നുണ്ട്. ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പടെ ആവശ്യപ്പെട്ടിട്ടും ഇത് മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. മാസങ്ങളായി പൊട്ടിയ നിലയിലാണ് സ്ലാബ്. ഗേറ്റിനോട് ചേർന്ന് അകത്തെ റോഡിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഗേറ്റിൽ വിളക്കില്ലാത്തതും അപകടത്തിന് കാരണമാണ്.