കുട്ടനാട് :ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഗൗരിദർശന വള എഴുന്നളളത്ത് ഉത്സവംസമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി ദേവി ഭാഗവത പാരായണം, പ്രസാദമൂട്ട്, പ്രഭാഷണം എന്നിവ നടന്നു. തുടർന്ന് വിശേഷാൽ പുജകൾക്ക് ശേഷം വൈകിട്ട് മുലകുടുംബക്ഷേത്ര നിലവറ വാതുക്കൽ മംഗല്യ ദീപ പ്രതിഷ്ഠയും പുടവ വയ്പ്പും നടന്നു.
ഗൗരിദർശന ദിനമായ ഇന്നലെ പുലർച്ചെ മഹാആരതിയും തുടർന്ന് എണ്ണ, ചന്ദനം, കരിക്ക്, പാൽ, നെയ്യ്, കുങ്കുമം, തേൻ, മഞ്ഞൾപ്പൊടി എന്നിവ കൊണ്ടുളള അഷ്ടാഭിഷേകവും, വിശേഷാൽ പുജകളും അതിന് ശേഷം വള അലങ്കാരത്തോടെ പഞ്ചവാദ്യം, നാദസ്വരം, മുത്തുകുടകൾ എന്നിവയുടെ അകമ്പടിയോടെ ജീവത എഴുന്നള്ളത്തും ക്ഷേത്രത്തിന്റെ നാല് നടകളിലും ദേവീ ഗൗരി കൂട്ടി എഴുന്നളളത്തും നടത്തി.തുടർന്ന് വിളിച്ച് ചൊല്ലി പ്രാത്ഥനയും മദ്യവിമുക്തപ്രതിജ്ഞയുംക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ചൊല്ലിക്കൊടുത്തു.ചടങ്ങുകൾക്ക് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ നേതൃത്വം വഹിച്ചു.