ചേർത്തല :പട്ടണക്കാട് പ്രകാശം കൾച്ചറൽ സ്റ്റഡിസെന്ററിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ പ്രകാശം സാഹിത്യ അവാർഡ് സാഹിത്യകാരൻ ഡോ.പള്ളിപ്പുറം മുരളിക്ക് ഡോ.ബിച്ചു എക്‌സ്.മലയിൽ സമ്മാനിച്ചു.ശാന്ത പ്രകാശം അദ്ധ്യക്ഷത വഹിച്ചു.കെ.പി.ജയകുമാർ,വി.എസ്.സ്റ്റാലിൻ,സുധർമ്മ ഗിരിജൻ,ടി.ആർ.വത്സൻ എന്നിവരെ ആദരിച്ചു.ആലപ്പി ഋഷികേശ്,സി.എസ്.സച്ചിത്ത്,പ്രൊഫ.കെ.സദാനന്ദൻ,വിദ്വാൻ കെ.രാമകൃഷ്ണൻ,വെട്ടയ്ക്കൽ മജീദ്,പ്രൊഫ.കെ.എ.സോളമൻ,ടി.വി.ഹരികുമാർ,എം.ഡി.വിശ്വംഭരൻ എന്നിവർ സംസാരിച്ചു.വിനയകുമാർ തുറവൂർ സ്വാഗതവും ഇ.ബി.സാജൻ നന്ദിയും പറഞ്ഞു.സമ്മേളനത്തിന് മുന്നോടിയായി നടന്ന സാഹിത്യസദസ് പൂച്ചാക്കൽ ഷാഹുൽ ഉദ്ഘാടനം ചെയ്തു.