ആലപ്പുഴ: 2018-19 കാലയളവിൽ മൺമറഞ്ഞ രാഷ്ട്രീയ,സാമൂഹിക, കലാരംഗത്തെ പ്രമുഖരെ എസ്.എൻ.ട്രസ്റ്റ് വാർഷിക പൊതുയോഗം അനുസ്മരിച്ചു. മുൻ കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, ജോർജ് ഫെർണാണ്ടസ്, ഷീലാ ദീക്ഷിത്, മനോഹർ പരീക്കർ, ജയ്പാൽ റെഡ്ഡി, എച്ച്.എൻ.അനന്തകുമാർ, വിഖ്യാത ചലച്ചിത്രകാരൻമാരായ ഗിരീഷ് കർണാട്, മൃണാൾസെൻ, മുൻമന്ത്രിമാരായ കെ.എം.മാണി, കടവൂർ ശിവദാസൻ, വിശ്വനാഥമേനോൻ, വി.ജെ.തങ്കപ്പൻ, സംവിധായകൻ ലെനിൻ രാജേന്ദ്രൻ, തോപ്പിൽ അജയൻ, മുൻഎം.എൽഎമാരായ സൈമൺ ബ്രിട്ടോ, പി.ബി.അബ്ദുള്ള, റോസമ്മ ചാക്കോ,വയലിൻ മാന്ത്രികൻ ബാലഭാസ്കർ തുടങ്ങിയവർക്കും കഴിഞ്ഞ വർഷം പ്രളയത്തിൽ മരിച്ച 120 പേർക്കും യോഗം ആദരാഞ്ജലിയർപ്പിച്ചു.