mango-tree

ചാരുംമൂട്: കെ പി റോഡിലെ നൂറനാട് മാമ്മൂട് ജംഗ്ഷനു സമീപമുള്ള മാവിന്റെ പ്രധാന ശിഖരം ഉണങ്ങി നിൽക്കുന്നത് അപകട ഭീഷണി സൃഷ്ടിക്കുന്നു. ഒരാഴ്ച മുമ്പ് മഴയിലും കാറ്റിലും പെട്ട് ഉണക്കച്ചില്ലയിലെ കുറച്ചു ഭാഗങ്ങൾ റോഡിൽ വീണെങ്കിലും അപകടം ഉണ്ടായില്ല. ഇത് അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.