photo

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ 30 ഏക്കറിലായി ആരംഭിച്ച ഓണക്കാല പച്ചക്കറി കൃഷി പദ്ധതിയായ സമൃദ്ധി പദ്ധതിയുടെ വിളവെടുപ്പ് ഉത്സവത്തിന് തുടക്കമായി. പഞ്ചായത്തിലെ 23 വാർഡുകളിലായി കുടുംബശ്രീയുടെ സഹായത്തോടെ ആരംഭിച്ച പച്ചക്കറി കൃഷിക്ക് കഴിഞ്ഞ മഴയിലും കാ​റ്റിലും പെട്ട് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. പഞ്ചായത്തിന്റെയും കർഷകരുടേയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായി പകുതിയോളം സ്ഥലങ്ങളിലെ കൃഷിയാണ് നൂറുമേനി വിളവ് നേടാനായി. ആറാം വാർഡിൽ നടന്ന വിളവെടുപ്പ് ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്തു. രമാ മദനൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി.സമീറ, കൺവീനർ മിനി രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.