മാവേലിക്കര: പഴക്കമുള്ള കക്കൂസ് ടാങ്കിൽ വീണ പശുവിനെ അഗ്നി രക്ഷസേനയും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. ചെട്ടികുളങ്ങര കൈത വടക്ക് സതീഷ് നിവാസിൽ ഓമന വിജയന്റെ മൂന്നു വയസ് പ്രായമുള്ള പശുവാണ് ഉപയോഗ ശൂന്യമായ കക്കൂസ് ടാങ്കിൽ വീണത്. ഇന്നലെ രാവിലെ പശുവിനെ വീടിന്റെ സമീപത്തെ ആളൊഴിഞ്ഞ വസ്തുവിൽ പുല്ല് തിന്നുതിനു കെട്ടിയിരുന്ന സമയത്താണ് സഭവം. ഉച്ചക്ക് പശുവിനെ കറവയ്ക്കു വേണ്ടി അഴിക്കുവാൻ എത്തിയപ്പോളാണ് കക്കുസ് ടാങ്കിൽ വീണ വിവരം ഉടമസ്ഥർ അറഞ്ഞത്. വിവരം അറിയിച്ചതിനെത്തുടർന്ന് എത്തിയ മാവേലിക്കര അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും മണിക്കൂറുകളുടെ ശ്രമഫലമായാണ് പശുവിനെ കരക്കെത്തിച്ചത്.