ചേർത്തല: ജില്ലയിലെ പ്രധാന ബിൽഡർ ഗ്രൂപ്പായ ജി.ജെ പ്രോപ്പർട്ടീസിന്റെ രണ്ടാമത്തെ നിർമ്മാണ പദ്ധതിയായ 'ജി.ജെ ലാവണ്ടറി'ന്റെ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവ്വഹിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്റി പി.തിലോത്തമൻ, എം.പി മാരായ വയലാർരവി, അഡ്വ.എ.എം.ആരിഫ് എന്നിവർ മുഖ്യാതിഥികളായി. ചേർത്തല നഗരസഭ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ, വി.ടി.ജോസഫ്, ഗിരിജാരവീന്ദ്രൻ,വെള്ളിയാകുളം പരമേശ്വരൻ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. മാനേജിംഗ് പാർട്ട്ണർമാരായ എസ്.ജോയി സ്വാഗതവും ടി.കെ.ഗോപാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.
ദേശീയപാതയ്ക്കടുത്ത് ചേർത്തല പൊലീസ് സ്റ്റേഷന് പടിഞ്ഞാറായി 11 നിലകളിൽ 40 ഫ്ലാറ്റുകളും 21 വില്ലകളുമടങ്ങുന്ന സമുച്ചയമാണ് ഉടമകൾക്ക് കൈമാറിയത്. വയലാർ ഗ്രാമപഞ്ചായത്തിലെ നിർദ്ധന കുടുംബത്തിന് ജി.ജെ നിർമ്മിക്കുന്ന വീടിന്റെ സമ്മതപത്രം ചടങ്ങിൽ കൈമാറി. മരംവീണ് വീടു തകർന്ന മുനിസിപ്പൽ 17-ാം വാർഡ് കൗൺസിലർ ഗിരിജ രവീന്ദ്രന് വീടു നിർമ്മാണത്തിനുള്ള ധനസഹായവും കൈമാറി. കമ്മ്യൂണിറ്റി ലിവിംഗിന് ആഗ്രഹിക്കുന്നവർക്ക് ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയാണ് പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. 24 മണിക്കൂർ സെക്യൂരിറ്റി, ഹെൽത്ത് ക്ലബ്, ഷട്ടിൽ കോർട്ട്, ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.