photo


ആലപ്പുഴ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കെ.പി.സി.സി ഭവന പദ്ധതിയിൽ ജുബൈൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. ചെറുതന പഞ്ചായത്തിലെ കുമ്പളം ചിറയിൽ ഓമനയമ്മയ്ക്കാണ് വീട് നൽകിയത്. ഡി.സി.സി പ്രസിഡന്റ് എം.ലിജു അദ്ധ്യക്ഷത വഹിച്ചു. മാന്നാർ അബ്ദുൾ ലത്തീഫ്, എ.കെ.രാജൻ, ഒ.ഐ.സി.സി ഭാരവാഹികളായ നജീബ് നസീർ, ചന്ദ്രൻ കല്ലട, സിറാജ് പുറക്കാട്, ഷിഹാബ് കായംകുളം, ഡി.സി.സി ഭാരവാഹികളായ ജോൺ തോമസ്, ശ്രീദേവി രാജൻ, കെ.കെ.സുരേന്ദ്രനാഥ്, രാജൻ പൈനുമൂട്ടിൽ, എം.ആർ.ഹരികുമാർ, ബിനു ചുള്ളിയിൽ, മണ്ഡലം പ്രസിഡന്റ് സണ്ണി ജോർജ്, ചെറുതന പഞ്ചായത്ത് പ്രസിഡന്റ് രത്‌നകുമാരി, എസ്.ഹരികുമാർ, വാർഡ് മെമ്പർ ശ്രീജ, തോമസ് തുണ്ടുമണ്ണിൽ, സുബൈർ കല്ലമ്പലം, അനു അശോക്, സജീവ് പൈനുംമൂട്ടിൽ, ആയാപറമ്പ് രാമചന്ദ്രൻ, എബി മാത്യു, ഗോപിനാഥൻ നായർ, കെ.എം.ജോർജ്, കെ.പി. കലേഷ്, തോമസ് കുട്ടി, മുഹമ്മദ് ഷാനി തുടങ്ങിയവർ പങ്കെടുത്തു
.