reading

കറ്റാനം: കട്ടച്ചിറ മങ്കുഴി പ്രബോധിനി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ഉദ്ഘാടനം കവയത്രി​അനിത അരുന്ധതിയും സിനിമ കലാസംവിധായകൻ അനിൽ കട്ടച്ചിറയും നിർവഹിച്ചു. പ്രസിഡന്റ് എം.ഭാസുരൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കുറത്തികാട്, ആർ.മധുകുമാർ, വാസുദേവൻപിള്ള, ആർ.മോഹൻ കുമാർ, റിയാസ്, ശങ്കരപിള്ള, മോഹനൻ പിള്ള, ഹാഷിം, കവി രാജൻ എന്നിവർ സംസാരിച്ചു.