തുറവൂർ: വളമംഗലം കൊല്ലം കവലയിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവർത്തനോദ്ഘാടനം സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം മനു സി.പുളിക്കൽ നിർവഹിച്ചു. തുറവൂർ പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപ ചെലവഴിച്ചാണ് 2 ലൈറ്റുകൾ സ്ഥാപിച്ചത്. തുറവൂർ സിൽക്ക് യൂണിറ്റാണ് നിർമ്മാണം ഏറ്റെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് അനിത സോമൻ, വാർഡംഗം എ.യു. അനീഷ് എന്നിവർ സംസാരിച്ചു.