വള്ളികുന്നം: ഭൂഗർഭ ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നുവെന്ന് പരാതി. കാഞ്ഞിരത്തും കടുവിനാൽ ഗുരുമന്ദിരത്തിന് സമീപമുള്ള പഴക്കമേറിയ ഭൂഗർഭ ജലവിതരണ പൈപ്പ് പൊട്ടിയാണ് കഴിഞ്ഞ ഒരാഴ്ചയായി.ശുദ്ധജലം പാഴാകുന്നത്. പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് പരാതി നല്കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. എത്രയും വേഗം പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.