sherif

ചാരുംമൂട് : വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയിൽ ചാരുംമൂട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചാരുംമൂട് ഷരീഫ് ഫൗണ്ടേഷൻ ചെയർമാനും റിട്ട. താലൂക്ക് സപ്ളൈ ആഫീസറുമായ എൻ.ഷരീഫ് തന്റെ 70-ാം പിറന്നാൾ ആഘോഷം ഒഴിവാക്കി ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിച്ചു. കഴിഞ്ഞവർഷം ഉണ്ടായ മഹാപ്രളയസമയത്തും പെൻഷൻതുകയിൽ 10000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. വിവിധ ക്യാമ്പുകളിലേക്ക് അരി, വസ്ത്രങ്ങൾ, മെഴുകുതിരി തുടങ്ങിയ അവശ്യസാധനങ്ങൾ വിതരണം ചെയ്തു.

സപ്തതിദിനമായ സെപ്തംബർ 5ന് ചുനക്കര 4-ാം വാർഡിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിലെ കുട്ടികളോടൊപ്പം ചെലവഴിക്കാനാണ് ഷരീഫിന്റെ തീരുമാനം.