അമ്പലപ്പുഴ.തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ ജില്ല കമ്മിറ്റിയുടെ നേതൃത്യത്തിൽ കോട്ടയം നാഗമ്പടംകോളനി സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിൽ മടങ്ങിവന്നവർക്ക് ഭക്ഷണക്കിറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ വിതരണം ചെയ്തു. സംസ്ഥാന പ്രസിഡൻറ് അബ്ദുസമദ് വരമ്പനാല, കോട്ടയം മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫ. ഹരികുമാർ, തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ ജില്ല പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി,കോഴിക്കോട് ജില്ല പ്രസിഡന്റ് റഹിന, കോഴിക്കോട് ജില്ല ഭാരവാഹി മൈമൂന, തൃശൂർ ജില്ല ഭരവാഹി മുജിബ് മാഷ് , ആലപ്പുഴ ജില്ല സെക്രട്ടറി ജി .രാധാകൃഷ്ണൻ, ട്രഷറർ എം.എ. നാസർ, ജില്ല കോ-ഓർഡിനേറ്റർ അബ്ദുൽ മനാഥ് ചെട്ടിപ്പാടം, ഭാരവാഹികളായ ഹാരിസ് ചക്കംക്കേരിത്തറ, മിനിമേൾ,നിസ, ഹാരിസ് , മുനീർ പുന്നപ്ര, ഷിഹാബ്കണ്ണങ്ങേഴം, കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു