ചാരുംമൂട് : നൂറനാട് പടനിലം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ ജൂഡോ ചാപ്യൻഷിപ്പിൽ പറയംകുളം കാനോ ക്ലബ് ചാമ്പ്യന്മാരായി. ചെന്നിത്തല ജവാഹർ നവോദയ (42 പോയിന്റ് ) രണ്ടാം സ്ഥാനവും ചെന്നിത്തല മഹാത്മാ സ്കൂൾ ( 32 പോയിന്റ് ) മൂന്നാം സ്ഥാനവും നേടി. നൂറനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി അശോകൻ നായർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് ജെ നിസാമുദീൻ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം വിശ്വം പടനിലം ഉദ്ഘാടനം ചെയ്തു. കെ എസ് രവി അദ്ധ്യക്ഷത വഹിച്ചു. നൂറനാട് എസ് ഐ റജൂബ് ഖാൻ സമ്മാനദാനം നിർവഹിച്ചു.