ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഹരിത കർമ്മ സേന പ്രവർത്തന പരിപാടി സെമിനാർ ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന വിജയൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ശിവൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. നൗഷാദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബിജു, കെ.എം.വിശ്വനാഥൻ, ലളിതാരവി, മുഹമ്മദാലി, എൻ.എൻ.വിജയൻ പിള്ള, ആനന്ദവല്ലിയമ്മ തുടങ്ങിയവർ സംസാരിച്ചു.