മാന്നാർ:ടോറസ് ലോറി തട്ടി സ്‌കൂട്ടർ യാത്രക്കാരായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു.കടപ്രമാന്നാർ വടക്കേമുണ്ടകത്തിൽ കൊച്ചുമോൾ,കടപ്ര പാക്കുഴിയൽ സാലി എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പരുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് മാന്നാർ പരുമലക്കടവിലായിരുന്നു അപകടം. സ്‌കൂട്ടറിൽ ടോറസ് ലോറി തട്ടിയതിനെ തുടർന്ന് ഇവർ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കൊച്ചുമോളുടെ കൈയ്യിൽ കൂടി ലോറി കയറിയിറങ്ങി. ഗതാഗത തിരക്കേറിയ റോഡിലുണ്ടായ അപകടത്തിൽ അത്ഭുതകരമായിട്ടാണ് ഇവർ രക്ഷപ്പെട്ടത്.മാന്നാർ പൊലീസ് കേസെടുത്തു.